ഹിന്ദുവിരുദ്ധ പരാമർശത്തിനെതിരെ എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി രംഗത്ത്-
ഹിന്ദുക്കൾക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ഒരു തരത്തിലുള്ള അക്രമങ്ങളും അംഗീകരിക്കാൻ സാധിക്കില്ലെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് ശ്രീ തുഷാർ വെള്ളാപ്പള്ളി .
എല്ലാ കാലത്തും എസ്എൻഡിപി യോഗം വിശ്വാസികൾക്ക് ഒപ്പമാണ് നിന്നിട്ടുള്ളത്.കേരളത്തിൽ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യങ്ങൾ ആണ് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്.ഇവിടെ ആരുടെയെങ്കിലും കൈവെട്ടുമെന്നോ , കൊല്ലുമെന്നോ , പച്ചക്ക് കത്തിക്കും എന്നോ ,എസ്എൻഡിപി യോ , എൻ എസ് എസോ ഇതുവരെ പറഞ്ഞിട്ടുമില്ല പറയുകയുമില്ല.കേരളത്തിൽ ഒരു വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്ന ആക്രമണം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല . എൻഎസ്എസിന്റെ ആസ്ഥാനമായ പെരുന്നയിൽ സ്വകാര്യസന്ദർശനത്തെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ്എൻഡിപി യോഗം വൈസ് പ്രസിഡണ്ട് .
ഗണപതി എൻറെ ദൈവമാണ്.അദ്ദേഹത്തെക്കുറിച്ച് ആരും മോശം പറയേണ്ട കാര്യമില്ല. ഇവിടെ ഹിന്ദുക്കൾ മറ്റു മതത്തെയോ അവരുടെ വിശ്വാസങ്ങളെയോ പരിഹസിക്കുന്നില്ല. മിത്താണെന്ന് പറയുവാനുള്ള ധാരാളം വ്യാഖ്യാനങ്ങൾ മറ്റ് മതങ്ങളിലുണ്ട് എന്നാൽ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ എവിടെയെങ്കിലും ഉയരുന്നുണ്ടോ എന്നും ശ്രീ തുഷാർ ചോദിച്ചു.
ഹിന്ദു വിരുദ്ധ പരാമർശത്തിൽ സ്പീക്കർ ശ്രീ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് യോഗം വൈസ് പ്രസിഡന്റിന്റെ പെരുന്ന സന്ദർശനവും പ്രതികരണവും.വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments (0 Comments)