ആലുവ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
ആലുവ എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ യൂത്ത്മൂവ്മെന്റ്, വനിതാ സംഘം, സൈബർ സേന, കുമാരി സംഘം സമിതികളുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആലുവ എസ് എൻ ഡി പി ഹൈർ സെക്കന്ററി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത്മൂവ്മെന്റ് കേന്ദ്ര സമിതി ജോ. സെക്രട്ടറി ശ്രീ. അമ്പാടി ചെങ്ങമനാട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കുമാരി സംഘം പ്രസിഡന്റ് കുമാരി വൈഷ്ണവി ബൈജുവിന്റെ നേതൃത്വത്തിൽ ഗുരുസ്മരണയോടെ ആരംഭിച്ച യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ യോഗം ബോർഡ് മെമ്പർമാരായ ശ്രീ. വി.ഡി. രാജൻ, ശ്രീ. പി.പി. സനകൻ, സൈബർ സേന ചെയർമാൻ ജഗൽ ജി ഈഴവൻ എന്നിവർ സംസാരിച്ചു. തുടർന്ന് പൂക്കളമത്സരം, തിരുവാതിരകളി, കൈകൊട്ടിക്കളി, വടംവലി മത്സരങ്ങൾ നടത്തി.
യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ലത ഗോപാലകൃഷ്ണൻ സ്വാഗതവും, യൂണിയൻ യൂത്ത്മൂവ്മെന്റ് സെക്രട്ടറി ശ്രീ. സുനീഷ് പട്ടേറിപ്പുറം കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)