മണിപ്പൂർ പൈശാചിക അതിക്രമം: കറുത്ത വസ്ത്രങ്ങൾ ധരിച്ചു പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Spread the love

ആലുവ:

മണിപ്പൂർ സ്ത്രീകൾക്ക് നേരെയുള്ള പൈശാചിക അതിക്രമം ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ യശസ് കളങ്ക പെടുത്തുന്നതും ,ഇന്ത്യക്ക് അപമാനമാണെന്നും വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ലാ ജന: സെക്രട്ടറി മഞ്ജുഷ റഫീഖ്

ഭരണ കൂടത്തിന്റ ഒത്താശയോടെ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാപ്പർഹിക്കാത്തതാണെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും അവർ ആരോപിച്ചു.

വിമൻ ഇന്ത്യ മൂവ്മെന്റ് ആലുവ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിച്ചാണ് സ്ത്രീകൾ പങ്കെടുത്തത്.

വിമൻ ഇന്ത്യ മൂവ്മെന്റ് ആലുവ മണ്ഡലം പ്രസിഡന്റ്‌ മാജിത ജലീൽ അധ്യക്ഷ വഹിച്ച പ്രതിഷേധ സമരത്തിൽ വൈസ് പ്രസിഡന്റ്‌ സസ്ന സിദ്ധിക്ക്, സെക്രട്ടറി ഫസീല യൂസഫ്, എസ്. ഡി. പി. ഐ ആലുവ മണ്ഡലം പ്രസിഡന്റ്‌ അബു, എന്നിവർ സംസാരിച്ചു. ,

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *