ലക്ഷദീപിന്റെ വികസനം ലക്ഷ്യമാക്കി പാർട്ടി കുടകീഴിൽ കേരള – ലക്ഷദീപ് ജോയിന്റ് കൗൺസിൽ രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്വാലെ ) കേരള ഘടകം. ലക്ഷദീപ് സ്വദേശിയും യുവവുമായ നബീൽ നിഷാൻ ജോയിന്റ് കൗൺസിൽ കൺവീനർ
തിരുവനന്തപുരം :
കക്ഷി രാഷ്രീയത്തിന്റെ ചരിത്രത്തിലാദ്യമായി ദേശീയതയെ ഉയർത്തികാണിച്ച് ലക്ഷദീപിനെ ചേർത്ത് നിർത്തി പാർട്ടി-ജോയിന്റ്
കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ് പി. ആർ. സോംദേവിന്റെ അധ്യക്ഷതയിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ ) കേരളഘടകം.ലക്ഷദീപ് സ്വദേശികളായ നബീൽ നിഷാനെ ജോയിന്റ് കൗൺസിൽ കൺവീനറായും,
മുഹമ്മദ് എ. എസ് (ആൻഡ്രോത്ത് ഐലൻഡ്) , മുഹമ്മദ് തൻസീം(കാൽപെനി ഐലൻഡ് ), സി. മുഹമ്മദ് അർഷാദ്(അഗട്ടി ഐലൻഡ് ), സി. സി. സിയാദ് (എമിനി ഐലൻ ഡ് ) ജോയിന്റ് – കൺവീനർമാരായും പ്രഖ്യാപിച്ചതായി പാർട്ടി അധ്യക്ഷൻ പി. ആർ. സോംദേവ് അറിയിച്ചു.
ലക്ഷദീപിനെയും അവിടത്തെ പാവപ്പെട്ട ജനങ്ങളെയും വിഘടനവാദികൾക്ക് ചൂഷണം ചെയ്യാൻ വിട്ടുനൽകാതെ കേരളത്തിനൊപ്പം വികസനോന്മുഖ ലക്ഷദീപിനുവേണ്ടി ജോയിന്റ് കൌൺസിലിലൂടെ എൻ. ഡി. എ ആശയങ്ങൾ മുൻനിർത്തി കൂട്ടായി പരിശ്രമിക്കുമെന്നും നബീൽ നിഷാനിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും
പി. ആർ. സോംദേവ് കൂട്ടിചേർത്തു.ആർ. പി. ഐ (അത്വാലെ ) ദേശീയ വൈസ് പ്രസിഡന്റ് ശ്രീമതി നുസ്രത്ത് ജഹാൻ നയിക്കുന്ന “നവകേരളം എൻ. ഡി. എ സർക്കാരിലൂടെ ” എന്ന പാർട്ടി ക്യാബയിനോട് ചേർന്ന് ലക്ഷദീപിൽ വികസനം ലക്ഷ്യമാക്കി ” നവലക്ഷദീപ് എൻ. ഡി. എ സർക്കാരിലൂടെ ” എന്ന ക്യാബയിന് രൂപം നൽകുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
സംസ്ഥാന ഓർഗനൈസിംഗ് വിഭാഗം നേതാക്കളായ സിബിൻ ഹരിദാസ്, പി. കെ. ബ്രിജേഷ്, രാജീവ് ദാസ് , ഷഫീക്ക് പാലക്കി, എൻ. സുനിൽകുമാർ കോഴിക്കോട്, വികാസ് വാസു, കെ. വി. സാബിറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments (0 Comments)