ബാലികയുടെ കൊലപാതകം ആലുവ പോലീസ് സ്റ്റേഷന് മുൻപിൽ റീത്ത് വച്ച് യുവമോർച്ച പ്രവർത്തകർ.
കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു ആലുവയിൽ നടന്ന ബാലികയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ പോലീസ് സ്റ്റേഷൻ മുന്നിൽ റീത്ത് വച്ച് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹരിലാൽ അധ്യക്ഷതവഹിച്ചു യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അനുരൂപ്, അനന്തു സജീവൻ, കണ്ണൻ തുരുത്ത്, ബിജെപി മണ്ഡലം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി പ്രദീപ് പെരുമ്പടന്ന , സുധീഷ് ചൊവ്വര, അഖിൽ പുതുവാശേരി, ഉണ്ണിമായ, അനിൽകുമാർ, അനൂപ് എടത്തല, അതുൽ പി എസ്, ശരത് കുമാർ പി ബി, ശ്രീവിദ്യ ബൈജു തുടങ്ങിയവർ നേതൃത്വം നൽകി..
Comments (0 Comments)