വിമാനം 30 മണിക്കൂർ വൈകി; കമ്പനിയുടെ ക്ഷമാപണം
സാങ്കേതിക തകരാർ മൂലം 30 മണിക്കൂർ വൈകിയ ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനത്തിലെ യാത്രക്കാരോട് എയർ ഇന്ത്യ ക്ഷമാപണം നടത്തി. യാത്രക്കാർക്ക് സൗജന്യ യാത്രാ വൗച്ചറുകളും ലഭിക്കും. ഏകദേശം 29,203 രൂപയുടെ വൗച്ചറുകളാണ് യാത്രക്കാർക്ക് ലഭിച്ചത്.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3.30ന് സാൻഫ്രാൻസിസ്കോയിലേക്ക് പോകേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച്ച രാത്രി ഏകദേശം 9.55 ഓടെയാണ് പുറപ്പെട്ടത്. 199 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
Comments (0 Comments)