കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആശുപത്രി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കിഴക്കൻ ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്തു. ഉടമ നവീൻ കീച്ചിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് നവജാത ശിശുക്കൾക്ക് പൊള്ളലേറ്റതിനെ കുറിച്ച് ഡൽഹി സർക്കാർ ആരോഗ്യമന്ത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
ആശുപത്രിക്ക് എന്‍ഒസി ഇല്ലായിരുന്ന സാഹചര്യത്തിലാണ് ഉടമയെ കസ്റ്റഡലയിലെടുത്തിരിക്കുന്നത്. അശ്രദ്ധമൂലമാണ് മരണം സംഭവിച്ചതെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.. സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു. കുട്ടി മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്രിവാളിൻ്റെ പ്രതികരണം.
Comments (0 Comments)