ധ്യാനമിരിക്കാനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ എത്തി
ധ്യാനത്തിനായാണ് പ്രധാനമന്ത്രി കന്യാകുമാരിയിലെത്തി . ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം ബോട്ടിൽ വിവേകാനന്ദ പാറയിലെത്തി പ്രധാനമന്ത്രി ദേവീക്ഷേത്രം സന്ദർശിക്കും. തുടര്ന്ന് അദ്ദേഹം ഇവിടെ ധ്യാനമിരിക്കും. തിരുവനന്തപുരത്തെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്.
കാലാവസ്ഥ അനുകൂലമായതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പറന്നു. രണ്ട് ഹെലികോപ്റ്ററുകൾ കൂടി പിന്തുടർന്നു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം പോകാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. മൂന്ന് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയിലാണ്.
Comments (0 Comments)