ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തി കൊന്ന കേസിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഫോർട്ട് കൊച്ചിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറെ നേരം നീണ്ട തർക്കത്തിനൊടുവിൽ അലൻ ബിനോയ് തൻ്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്റ്റാൻലിയെ കുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
ഫോർട്ട് കൊച്ചി സൗദി സെന്റ് ആന്റനീസ് എൽപി സ്കൂളിനു സമീപത്ത് ഇന്നലെ രാത്രിയിലായിരുന്നു ക്രൂര കൊലപാതകം. പ്രതിയായ അത്തിപ്പൊയ് സ്വദേശി അലനും കൊല്ലപ്പെട്ട തോപ്പുംപടി സ്വദേശി ബിനോയ് സ്റ്റാൻലിയും തമ്മിൽ വാക്കുതർക്കമുണ്ടായി. അലൻ കടയിൽ കയറി ബിനോയിയെ കുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലും പുറത്തും നിരവധി തവണ കുത്തേറ്റിരുന്നു.
Comments (0 Comments)