ചന്തേരയിൽ ക്ഷേത്രത്തിൽ മോഷണം
ചന്തേരയിൽ ക്ഷേത്രത്തിൽ മോഷണം. ചെമ്പകത്തറ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ചന്തേരയിൽപോലീസ് സ്റ്റേഷന് അടുത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. ശ്രീ കോവിലിലും കള്ളൻ കയറി. രണ്ടാഴ്ച മുമ്പ് കാളിക്കാട് മോഷണം നടത്തിയ ആൾ തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്ന് കരുതുന്നു. മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Comments (0 Comments)