ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ആശാരിക്കണ്ടി വാഴമിത്തൽ ഗംഗാധരൻ്റെ മകൻ യദുവിൻ്റെ (24) മൃതദേഹമാണ് ഇന്ന് രാവിലെ 11 മണിയോടെ കണ്ടെത്തിയത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാലിലാണ് യദുവിനെ കാണാതായത്.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ ജോലി കഴിഞ്ഞ് വരുന്ന വഴി മാമ്പള്ളി ഭാഗത്തായുള്ള കനാലിന്റെ അക്വഡേറ്റിലാണ് യദു ഇറങ്ങിയത്. അക്കരെയെത്തി നീന്തി അക്കരെ എത്തുമെന്ന് അയാൾ സുഹൃത്തുക്കളോട് പറഞ്ഞു. എന്നാൽ യദുവിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും പോലീസും തിരച്ചിൽ നടത്തിയെങ്കിലും യാദയെ കണ്ടെത്താനായില്ല.
Comments (0 Comments)