സംസ്ഥാനത്ത് ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
12 ജില്ലകളിൽ ചൂട് കൂടിയ സാഹചര്യത്തിൽ സംസ്ഥാനത്ത് യെല്ലോ അലർട്ടാണ്. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട് 39 ഡിഗ്രി സെൽഷ്യസും കൊല്ലം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. അന്തരീക്ഷ ഊഷ്മാവ് 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 15 വരെ ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Comments (0 Comments)