സുഡാനിലെ അഭ്യന്തര കലാപത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ ഓപ്പറേഷൻ കാവേരി.
അധികാരത്തിനു വേണ്ടി അഭ്യന്തര കലാപം സൃഷ്ടിച്ച സുഡാനിലെ സൈനീക ഭരണകൂട ഭീകരതയിൽ സുഡാനിലെ സാധാരണ ജനങ്ങളും വൈദേശിക വിദ്യാർത്ഥികളും നരക തുല്ല്യമായി ജീവിക്കാൻ തുടങ്ങിയിട്ട് ദിനങ്ങളായി.
ഭക്ഷണവും കുടിവെള്ളവും മരുന്നും ലഭ്യമല്ല.
ഗതാഗതവും കമ്യൂണിക്കേഷനും നിലച്ചു.
ഒരു മലയാളി ഉൾപ്പെടെ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
ഈ സന്ദർഭത്തിൽ നരേന്ദ്രമോദി സർക്കാരിന്റെ ഓപ്പറേഷൻ കാവേരി പദ്ധതി ഏറെ ആശ്വാസകരമാണ്.
ഇതിനകം മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒപ്പറേഷൻ കാവേരിക്കു കഴിഞ്ഞിട്ടുണ്ട്.
ഉന്നത വിദ്യഭ്യാസം ആഗ്രഹിച്ചും ബിസിനസ് സംബന്ധമായും വിവിധ ജോലികളുടെ ഭാഗമായും സുഡാനിൽ എത്തിപ്പെട്ട് നിരാശയോടെ തിരിച്ചു പേരേണ്ടി വരുന്നത് ഏറെ ദുഃഖകരമാണ്.
Comments (0 Comments)