ആയൂർ യുവരത്ന അവാർഡ് ഡോ. വിജിത്ത് വി. നങ്ങേലിക്ക്.
ആധുനിക ടെക്നോളജിയുടെ പിൻബലത്തോടെ ഏറ്റവും മികച്ച ആയൂർവേദചികിത്സകൾ നൽകിവരികയും സ്വദേശത്തും വിദേശത്തും ആയുർവേദത്തിൻ്റെ പ്രചരണത്തിന് നേതൃത്വം നൽകുന്ന പങ്ക് വഹിക്കുകയും ചെയ്ത യുവ ആയുർവേദ ഡോക്ടർ വിജിത്ത് വി. നങ്ങേലിക്ക് ആയൂർ വേദത്തിൻ്റെ സമഗ്ര സംഭാവനയ്ക്ക് സൊസൈറ്റി ഫോർ ഇൻറഗ്രേറ്റഡ് ഓഫ് ദി നേഷൻ (SIGN) നൽകുന്ന ആയൂർ യുവരുത്ന അവാർഡ് നൽകി. ആലുവയിൽ നടന്ന നമോധന്യം സാമൂഹിക സംരംഭക പരിപാടിയിൽ ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്.സൈൻ പ്രസിഡൻറ് എ .എൻ . രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഖില മലങ്കര ഭക്ത സംഘം പ്രസിഡൻറും ഇടുക്കി ഹൈറേഞ്ച്’മെത്രാപ്പോലീത്തയുമായ ഡോ. ഏല്യാസ് മാർ അത്തനാസിയോസ്, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ബ്രഹ്മശ്രീ ധർമ്മ ചൈതന്യസ്വാമി, ഫാദർ തോമസ് പുളിക്കൻ ബി ജെ പി ജില്ലാ പ്രസിഡൻറ് അഡ്വ. കെ.എസ്.ഷൈജു, രൂപേഷ് ആർ മേനോൻ, എം.എ. ബ്രഹാജ്, അനന്തു കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Comments (0 Comments)