സാമുഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ ശക്തമാക്കണം. ആർ.വി.ബാബു.
എറണാകുളം:
സമൂഹത്തിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പോരാട്ടങ്ങളും ഹിന്ദു ഐക്യവേദി നടത്തണം.
കേരളത്തിൽ മാറി മാറി വരുന്ന രാഷ്ട്രീയ ഭരണകൂടങ്ങൾ ഹിന്ദു സമാജത്തെ ഒരു രണ്ടാംകിട പൗരന്മാരെ പോലെയാണ് കാണുന്നത്.
സകല മേഖലയിലും ഹിന്ദു സമൂഹത്തിന് നീതി നിഷേധിക്കുകയാണ് ഈ നീതി നിഷേധത്തിനെതിരെ ശക്തമായ പ്രക്ഷേഭപരിപാടികൾ സംഘടിപ്പിക്കണമെന്ന്ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർ.വി. ബാബു പറഞ്ഞു.
ജനാധിപത്യ സംവിധാനത്തിൽ വോട്ടിനാണ് പ്രാധാന്യം.
എന്നാൽ സംഘടിത വോട്ട്ബാങ്ക് കാണിച്ചു കൊണ്ടുള്ള വില പേശലുകളും, സമ്മർദ്ദങ്ങളും സമൂഹത്തിൽ അരക്ഷിതാവസ്തയാണ് സൃഷ്ടിക്കുന്നത്.
രാഷ്ട്രത്തിന്റെ ഉയർച്ചയ്ക്കും, സമൂഹ നന്മയ്ക്കുംവേണ്ടിയാകണം നമ്മുടെ സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടത്.
അതുകൊണ്ട് സമൂഹത്തെ ജാതിയുടെയും, മതത്തിന്റെയും പേരിലുള്ള വേർതിരിവ്നടത്തുകയും, ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കുകയും, മതഭീകരവാദസംഘടനകളുടെ കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയഭരണകൂടങ്ങൾക്കെതിരെയുള്ള വിധിയെഴുത്ത് നടത്തുവാനുള്ള പ്രവർത്തനം ശക്തമാക്കണം. എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിൽവച്ചുനടന്ന
ഹിന്ദു ഐക്യവേദിയുടെ എറണാകുളം ജില്ല പ്രതിനിധി സമ്മേളനത്തിന്റെ സമാപന സഭയിൽ സംസാരിക്കുകയായിരുന്നു ആർ.വി.ബാബു.
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കെ.സുന്ദരൻപതാക ഉയർത്തി.
ജില്ലാ പ്രസിഡന്റ് പി.സി. ബാബു അദ്ധ്യക്ഷത വഹിച്ചു,
സംസ്ഥാന വൈസ് പ്രസിഡന്റ്കെ.വി.ശിവൻ ഉദ്ഘാടനചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാർ പി.കെ.ചന്ദ്രശേഖരൻ,
എസ്.സുധീർ,സെക്രട്ടറി
എം.സി.സാബു ശാന്തി, സമിതി അംഗം
കെ.പി.സുരേഷ്,
മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹികളായ രക്ഷാധികാരി പ്രൊഫസർ ദേവകി ടീച്ചർ, ജനറൽ സെക്രട്ടറി ഷീജ ബിജു, സമിതി അംഗം യമുന വത്സൻ, ജില്ലാ പ്രസിന്റ് ഡോ.വിജയകുമാരി
ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികളായ
ടി.ദിനേശ്,കെ.എൻ.സുബ്രഹ്മണ്യൻ,പി.കെ.ബാഹുലേയൻ,
ആ.ഭാ.ബിജു,എ.വി.കലേശൻ, കെ.എസ്.ശിവദാസ്, എം.ജി.ഗോവിന്ദൻകുട്ടി, പി.എസ്.വേണുഗോപാൽ, എം.എൽ.സുരേഷ്, കെ.എൻ.പ്രകാശൻ തുണ്ടത്തുംകടവ്, ബിജീഷ് ശ്രീധർ, ടി.പി. പത്മനാഭൻ, ടി.കെ. കുട്ടപ്പൻ തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ സംസാരിച്ചു.
ഹിന്ദു ഐക്യവേദി എറണാകുളം ജില്ലയുടെ 2024 – 25 വർഷത്തിലേക്കുള്ള ജില്ലാ ഭാരവാഹികളെ സംസ്ഥാന വക്താവ് ആർ.വി.ബാബു പ്രഖ്യാപിച്ചു.
അഡ്വ. എം.വി.എസ്.നമ്പൂതിരി
[ രക്ഷാധികാരി ]
പി.സി. ബാബു [പ്രസിഡന്റ് ]
ടി.ദിനേശ് [ വർക്കിംഗ് പ്രസിഡന്റ് ]
കെ.എൻ. സുബ്രഹ്മണ്യൻ,
പി.കെ. ബാഹുലേയൻ, ഉണ്ണികൃഷ്ണൻ മാടമന, ടി.കെ.കുട്ടപ്പൻ, [വൈസ് പ്രസിഡന്റുമാർ ]
ആ.ഭാ.ബിജു, എ.വി കലേശൻ, [ജനറൽ സെക്രട്ടറിമാർ ]
കെ.എസ്.ശിവദാസ്,
[സംഘടനാ സെക്രട്ടറി ],
എം.ജി.ഗോവിന്ദൻകുട്ടി [സഹ സംഘടനാ സെക്രട്ടറി],
പി.എസ്.വേണുഗോപാൽ [ ട്രഷറർ ],
കെ.എൻ.പ്രകാശൻ തുണ്ടത്തുംകടവ്,
എം.എൽ.സുരേഷ്, ബിജീഷ് ശ്രീധർ [സെക്രട്ടറിമാർ ]
ടി.പി. പത്മനാഭൻ [സമിതി അംഗം ]
Comments (0 Comments)