കുട്ടനാട് സൗത്ത് യൂണിയൻ ശാരദോത്സവം; മേഖലാതല മൽസരങ്ങൾക്ക് ആവേശോജ്വലമായ തുടക്കം.
എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഘത്തിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശാരദോത്സവം കലാ-കായിക മത്സരങ്ങളുടെ എടത്വ മേഖലാതല മൽസരങ്ങൾക്ക് തുടക്കമായി.സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായിയാണ് മൽസരങ്ങൾ നടക്കുക.പ്രധാന വേദിയായ എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 12 ഗുരുദേവ ആഡിറ്റോറിയത്തിൽ വെച്ച് നടന്ന മേഖലാതല ഉത്ഘാടനം യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം നിർവഹിച്ചു.മേഖല സംഘാടക സമിതി ചെയർമാൻ സുജിത്ത് പി.ബി അധ്യക്ഷത വഹിച്ചു.വനിതാ സംഘം പ്രസിഡൻറ് ശാന്ത സി.പി സംഘടനാ സന്ദേശം നൽകി.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി അംഗം സന്തോഷ് വേണാട്,യൂണിയൻ വനിതാ സംഘം സെക്രട്ടറി സിമ്മി ജിജി, യൂണിയൻ മൈക്രോ ഫിനാൻസ് കോഡിനേറ്റർ വിമല പ്രസന്നൻ,യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ്, ഖജാൻജി വിജയമ്മ രാജൻ,കൗൺസിലർമാരായ രാജലക്ഷ്മി,വത്സലാ രാജേന്ദ്രൻ,സിന്ധു മഹേശൻ.യൂണിയൻ യൂത്ത് മൂവ്മെൻറ് ചെയർമാൻ ഉണ്ണിക്കുട്ടൻ ഹരിദാസ്, കൺവീനർ വികാസ് വി.ദേവൻ ജോ.കൺവീനർ ഗണേശൻ തായംങ്കരി,കൗൺസിലിർമാരായ സജികുമാർ എം.എസ്സ്, അഭിജിത്ത് ഷാജി,സുമേഷ് ചെക്കടിക്കാട്,സുചിത്ര, ഗുരുദാസ്, കൊയ്പ്പള്ളി വിഷ്ണു,യൂണിയൻ വൈദികയോഗം കൺവീനർ ശ്രീ.സനൽ ശാന്തി,യൂണിയൻ ബാലജനയോഗം കൺവീനർ ശ്രീരാഗ് സജീവ് എന്നിവർ നേതൃത്വം നൽകി. മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ ശാഖായോഗങ്ങളില്‍ നിന്നുമായി ആയിരത്തിൽപരം പ്രതിഭകൾ വിവിധ ഇനങ്ങളിലായി പങ്കെടുക്കുന്നു.
Comments (0 Comments)