നാനൂറിന് ഏറെയകലെ NDA
ഒരു ദശാബ്ദക്കാലം അധികാരത്തിലിരിക്കുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണിക്ക് ഇത്തവണ അപ്രതീക്ഷിത പരാജയമാണ് ഏറ്റുവാങ്ങിയത്. 400-ലധികം സീറ്റുകൾ ലക്ഷ്യമിട്ട് മത്സരത്തിനിറങ്ങിയ എൻ.ഡി.എക്ക് പ്രതീക്ഷിച്ച വിജയം നേടാനായെന്ന് മാത്രമല്ല, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ഇന്ത്യയുടെ മധ്യമേഖലകളിൽ പരാജയം ഏറ്റുവാങ്ങുകയും ചെയ്തു. മഹാരാഷ്ട്രയിൽ പ്രതീക്ഷിച്ച പുരോഗതി ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ ഉത്തര-മധ്യ സംസ്ഥാനങ്ങളിൽ എൻ.ഡി.എ മുന്നേറുന്നുണ്ടെങ്കിലും ബി.ജെ.പിക്ക് മാത്രം കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് രസകരമായ കാര്യം.ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി സ്വന്തം സ്വാധീനശേഷി നിലനിര്‍ത്തിയിട്ടുണ്ട്. ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, കർണാടക എന്നിവയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. മധ്യപ്രദേശിലെ 29 സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ ലീഡ് ചെയ്യുന്നു. കർണാടകയിലെ 28 സീറ്റുകളിൽ 18ലും എൻഡിഎ ലീഡ് ചെയ്യുന്നു. ഗുജറാത്തിലെ 26ൽ 25 സീറ്റുകളിലും എൻഡിഎ ലീഡ് ചെയ്യുന്നു. ഛത്തീസ്ഗഡിലെ 11ൽ 10 സീറ്റുകളിലും ഡൽഹിയിലെ 7ൽ 7 സീറ്റുകളിലും എൻഡിഎ സഖ്യം മുന്നിലാണ്.
Comments (0 Comments)