മഴക്കെടുതി; വാഴക്കാട് പഞ്ചായത്തില്‍ വ്യാപക മണ്ണിടിച്ചില്‍;ഭീതിയോടെ മലയോര വാസികള്‍
വാഴക്കാട്: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വാഴക്കാട് പഞ്ചായത്തിലേ വിവിധ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കുന്നിന് പ്രദേശത്തുള്ള വീടുകള്‍ക്കാണ് അധികവും കേടുപാടുകള്‍ സംഭവിച്ചത്.ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മതിലിടിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
വീണ്ടുമൊരു ശക്തമായ മഴ പെയ്താല്‍ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ ജനങ്ങള്‍.
പ്രധാന പാതയായ വാഴക്കാട് എടവണ്ണപ്പാറ റോഡ് മഴവെള്ളം കൊണ്ട് നിറഞ്ഞ് കവിഞ്ഞു.
Comments (0 Comments)