ഇ പി ജയരാജനെ മുഖ്യമന്ത്രിക്ക് ഭയം
കൊച്ചി : സി പി എം നേതാവ് ഇ പി ജയരാജനെതിരെ പാര്‍ട്ടിതല അച്ചടക്കനടപടിക്ക് തയ്യാറാവാത്തതതില്‍ ദുരൂഹതയുണ്ടെന്ന് കെ ഡി പി സംസ്ഥാന ട്രഷറര്‍ സിബി തോമസ് ആരോപിച്ചു. കേരളാ ഡമോക്രാറ്റിക് പാര്‍ട്ടി തൃക്കാക്കര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സി പി എം കേന്ദ്രകമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ ഇ പി ജയരാജന്‍ ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ കേരളത്തിലെ ഇടതുപക്ഷപാര്‍ട്ടികളെ വെട്ടിലാഴ്ത്തിയ സംഭവമാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുള്ള അന്തര്‍ധാരയുടെ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്. എല്‍ ഡി എഫ് കണ്‍വീനറായിരുന്ന ഇ പി ജയരാജന്‍ ബി ജെ പി നേതാക്കളെ കാണാന്‍ പോയത് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അഴിമതി മൂടിവെക്കാനായാണ്. ഇത് കേരളത്തിലെ ജനങ്ങളെ വഞ്ചിക്കലാണ്. ഗുരുതരമായ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ബോധ്യപ്പെട്ടിട്ടും കേന്ദ്രകമ്മിറ്റി അംഗമായി ജയരാജന്‍ തുടരുന്നത് ഭയം കാരണമാണ്. പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ ഇ പി ജയരാജന്‍ പല സത്യങ്ങളും പുറത്തുപറയുമെന്ന ഭയമാണ് ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടും പാര്‍ട്ടിയില്‍ സംരക്ഷണം നല്‍കുന്നതെന്നും സിബി തോമസ് ആരോപിച്ചു.
കെ ഡി പി മണ്ഡലം പ്രസിഡന്റ് വിപിന്‍ മലമേല്‍ അധ്യക്ഷം വഹിച്ചു. ജില്ലാ അധ്യക്ഷന്‍ എന്‍ ഒ ജോര്‍ജ്, കെ ഡി വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നിമില്‍ മോഹന്‍, ജില്ലാ അധ്യക്ഷന്‍ അമല്‍ എ എസ്, സംസ്ഥാന നേതാക്കളായ എ എം സെയിദ്, ജില്ലാ നേതാക്കളായസണ്ണി,ഉസ്മാന്‍, ജബ്ബാര്‍, യൂസഫ്, റെനി വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0 Comments)