സംസ്ഥാന അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 48 മെഡലുകൾ നേടി വിശ്വജ്യോതി സ്‌കൂൾ ടീം
അങ്കമാലി:
സംസ്ഥാന ജൂനിയർ, സബ് ജൂനിയർ നീന്തൽ മത്സരത്തിൽ
അങ്കമാലി വിശ്വജ്യോതി സ്‌കൂളിന് മികച്ച നേട്ടം. എറണാകുളം ജില്ലയെ
പ്രതിനിധീകരിച്ച് വിശ്വജ്യോതി സ്‌കൂളിലെ 17 കുട്ടികളാണ് മത്സരത്തിൽ
പങ്കെടുത്തത്. 24 സ്വർണവും 13 വെള്ളിയും 11 വെങ്കലവും അടക്കം മൊത്തം 48
മെഡലുകൾ ഇവർ നീന്തിയെടുത്തു
. നിക്കോൾ പോളി വ്യക്തിഗത ചാമ്പ്യനായി
വിശ്വജ്യോതിയിലെ അഞ്ച് കുട്ടികൾ വിവിധ ഇനങ്ങളിൽ
സംസ്ഥാന തലത്തിൽ റെക്കോർഡ് നേടി.
ജോസഫ് വി. ജോസ്, ഇന്ദ്രാണി എം. മേനോൻ,
കാരൺ ബെന്നി, നിക്കോൾ പോളി, ഐറിസ് മനോജ് എന്നിവരാണ് റെക്കോർഡിട്ടത്.
ജോസഫ്. വി. ജോസ്, കാരൺ ബെന്നി, നിക്കോൾ പോളി, ഗായത്രി ദേവ്, ഇന്ദ്രാണി
എം. മേനോൻ, പൂർണിമ ദേവ്, വർഗീസ് നെജോ, ആരൺ അഗസ്റ്റിൻ എന്നിവർ ഭുവനേശ്വറിൽ
നടക്കുന്ന ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ
ചക്കനാട്ട്, പ്രിൻസിപ്പൽ റീന രാജേഷ് എന്നിവർ മത്സരത്തിൽ പങ്കെടുത്ത എല്ലാ
വിദ്യാർഥികളെയും പരിശീലകൻ അനിൽ കുമാറിനെയും അഭിനന്ദിച്ചു.
Comments (0 Comments)