ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ബഡ്സ് ഡേ വാരാചരണം തുടങ്ങി.
ആലുവ: ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 16 ബഡ്സ് ഡേ യോടനുബന്ധിച്ച് ഒരാഴ്ച നീണ്ടു നിൽക്കുന്ന ബഡ്സ് ഡേ വാരാചരണം തുടങ്ങി. ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിനു മുന്നിൽ ഫലവൃക്ഷ തൈ നട്ട് ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. തുടർന്ന് സ്പെഷ്യൽ സ്ക്കൂളിലെ കുട്ടികൾ വിടരും മുമ്പെ പിഴുതെറിയപ്പെട്ട അന്യ സംസ്ഥാന കുട്ടിയുടെ ഓർമ്മക്കായി കുട്ടി പടിച്ച തായിക്കാട്ടുകര സ്ക്കൂൾ കോംപ്ലക്സ് എൽപി സ്ക്കൂളിൽ ചെമ്പക തൈ നട്ടു. ബഡ്സ് ഡേ യുടെ ഭാഗമായി ആഗസ്റ്റ് 11 നു ബഡ്സ് സ്പെഷ്യൽ സ്ക്കൂളിൽ വരാൻ പറ്റാതെ കിടപ്പിലായ കുട്ടികളുടെ വീട്ടിൽ സ്പെഷ്യൽ സ്ക്കൂളിലെ കുട്ടികളും, ടീച്ചർമാരും മറ്റും ഭവന സന്ദർശനം നടത്തുമെന്നും, ആഗസ്റ്റ് 15 നു സ്വാതന്ത്ര്യ ദിനാഘോഷവും, കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമവും, കലാപരിപാടികളും നടത്തുമെന്ന് സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിനി അറിയിച്ചു.
സ്പെഷ്യൽ സ്ക്കൂളിൽ നടന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം, മെമ്പർമാരായ പി.എസ് യൂസഫ്, റംല അലിയാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനി ഐപ്പ്, ഐസിഡിഎസ് സൂപ്പർവൈസർ ഷെഫീന, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റംല താജുദ്ദീൻ, സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിനി, സരള ടീച്ചർ, തായിക്കാട്ടുകര സ്ക്കൂൾ കോംപ്ലക്സ് എൽപി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ജാസ്മിൻ സലാം, പിടിഎ പ്രസിഡന്റ് ഷെമീർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Comments (0 Comments)