കർഷക ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.
ആലുവ : ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേരളത്തിൽ ഒരു ലക്ഷം കൃഷിയിടങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി.
കൃഷിയിടത്തിൽ വിത്തു, നടീൽ പഞ്ചായത്ത്തല ഉൽഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിർവ്വഹിച്ചു.
15 ആം വാർഡിൽ പളളിക്കേരി പാടത്താണ് കൃഷി ആരംഭിച്ചത്. തുടർന്ന്
വാർഡിലെ 5 കർഷകരെ ആദരിച്ചു. വാർഡ് മെമ്പർ പി.എസ് യൂസഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെഫീക്ക്, തായിക്കാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ ജമാൽ, മെമ്പർമാരായ ലൈല അബ്ദുൾ ഖാദർ, രാജേഷ് പുത്തനങ്ങാടി, കൃഷി ഓഫീസർ അരുൺ പോൾ, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.പി നാസർ, കൃഷി അസിസ്റ്റന്റ് സരിത എസ്, വാർഡ് ജാഗ്രത സമിതി അംഗങ്ങളായ സലീം വടാപ്പിളളി,
അബൂബക്കർ സി.എം, മനു മൈക്കിൾ, സിഡിഎസ് മെമ്പർ തസ്നി സുധീർ, സൈനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡിലെ
കർഷകരായ ബീരാൻ സി.എ, നബീസ കാദർ, ഗൗരി, അബ്ദുൾ ഖാദർ, നിഷാദ് സി.എ, ഹമീദ് സി.എം എന്നിവരെയാണ് ആദരിച്ചത്. വെണ്ട, പയർ, പടവലം, തക്കാളി, പച്ചമുളക്, വഴുതന, പീച്ചിൽ തുടങ്ങിയ പച്ചക്കറികളും വാഴയുമാണ് കൃഷി ചെയ്യുന്നത്.
Comments (0 Comments)